Webdunia - Bharat's app for daily news and videos

Install App

എച്ച്‌ബിഒ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (20:04 IST)
അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്‌ബിഒ, ഡബ്യുബി എന്നിവ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്ക് പുറമെ പാകിസ്‌താനിലാണ് എച്ച്‌ബിഒ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്താനും പുറമെ ബംഗ്ലാദേശിലും മാലിദ്വീപിലുമാണ് ഡബ്ല്യുബി സംപ്രേഷണം അവസാനിപ്പിക്കുന്നത്. ഡിസംബർ 15ഓടെ ഇരുചാനലുകളും ഈ രാജ്യങ്ങളിൽ സംപ്രേക്ഷണം അവസാനിപ്പിക്കും.
 
അതേസമയം വാർണർ മീഡിയയുടെ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കും' 'പോഗോ'യും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. ഇന്ത്യയിൽ കുട്ടികളുടെ ചാനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് വാർണർ മീഡിയ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രേക്ഷകരുടെ മാറ്റവും കൊവിഡ് പ്രതിസന്ധിയുമാണ് ഈ തീരുമാനത്തിലേക്ക് വാർണർ മീഡിയയെ നയിച്ചതെന്നാണ് സൂചന. അതേസമയം ഇന്ത്യയില്‍ ഡിസ്‍നി + ഹോട്ട്സ്റ്റാറുമായുള്ള കരാര്‍ അനുസരിച്ചുള്ള കണ്ടന്‍റ് ഷെയറിംഗ് ഇനിയും തുടരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments