സ്വകാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നു, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനാകില്ല!

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (20:38 IST)
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ നൽകാനാവില്ലെന്ന് വിവരാവകാശ കമ്മീഷണറുടെ മറുപടി. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ട് അതേ പടി പ്രസിദ്ധീകരിക്കാനാകില്ലെന്നാണ് ആർടിഐ‌യ്ക്ക് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് മറുപടി നൽകിയത്.
 
കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് അപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള മൂന്നംഗ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങളായിട്ടും ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വ്യക്തികളെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
 
സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണമെന്നാണ് പരാതികാരിയുടെ ആവശ്യം. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യവിവരങ്ങൾ ആവശ്യമില്ലെന്നും അവർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണം അടൂരിലേക്കും എത്താന്‍ സാധ്യത; തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ല

ഇറാനിലുള്ളത് 9000 ഇന്ത്യക്കാര്‍; ഉടന്‍ രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ഭരണത്തുടര്‍ച്ച ഉറപ്പ്; എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസ്, യുഡിഎഫ് തുറക്കാത്ത പുസ്തകം

Sabarimala: ദേവസ്വം സ്വത്ത് തന്ത്രിക്കു എടുത്തുകൊടുത്തത് ചട്ടം ലംഘിച്ച്; യുഡിഎഫ് ഭരണസമിതി കുരുക്കില്‍

അടുത്ത ലേഖനം
Show comments