Webdunia - Bharat's app for daily news and videos

Install App

റെഡ് കേപ്പ് കൈമാറാൻ സമയമായി, സൂപ്പർമാനായി ഇനി തിരിച്ചുവരവില്ലെന്ന് ഹെൻറി കാവിൽ

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:41 IST)
സൂപ്പർ ഹീറോ സിനിമകളെ പറ്റി ചർച്ച വരികയാണെങ്കിൽ ആദ്യം വരുന്ന പേരായിരിക്കും സൂപ്പർമാൻ്റേത്. നിരവധി പേർ സൂപ്പർമാനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഹെൻറി കാവിലിനെ പോലെ മറ്റൊരാൾക്കും പ്രേക്ഷകർക്ക് സ്വീകാര്യനായിട്ടില്ല.ഇപ്പോഴിതാ സൂപ്പർമാൻ്റെ റെഡ് കേപ്പ് താരം ഇനിയൊരുവട്ടം അണിയില്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
ഹെൻറി കാവിൽ തന്നെയാണ് വിവരം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ഡിസി ഫിലിംസിൻ്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയാനുള്ളത്. എല്ലാത്തിനുപരി ഞാൻ സൂപ്പർമാനായി തിരിച്ചെത്തില്ല.
 
ഒക്ടോബറിൽ എൻ്റെ തിരിച്ചുവരവ് സ്റ്റുഡിയോ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാൽ തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു.പക്ഷെ ഇങ്ങനെയൊക്കെയാണ് ജീവിതം.  ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവർക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. എൻ്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ സ്വീകരിച്ച ഉദാഹരണങ്ങളും നിലപാടുകളും അവിടെ തന്നെ ഉണ്ടാകും. ഹെൻറി കാവിൽ പറഞ്ഞു.
 
റെഡ് കേപ്പ് ധരിക്കാനുള്ള എൻ്റെ ഊഴം കഴിഞ്ഞു. നിങ്ങൾക്കൊപ്പമുള്ള ഈ അപ്പ് ആൻഡ് ഡൗൺ യാത്ര രസകരമായിരുന്നു. കാവിൽ കുറിച്ചു. അടുത്തിടെ ഡ്വെയ്ൻ ജോൺസന്റെ ബ്ലാക്ക് ആദത്തിന്റെ ക്ലൈമാക്സിൽ സൂപ്പർമാനായി ഹെൻറി കാവിൽ എത്തിയിരുന്നു. ഹെൻറി റെഡ് കേപ്പ് അഴിക്കുമ്പോൾ അടുത്ത സൂപ്പർമാൻ ആരാകുമെന്നത് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments