Webdunia - Bharat's app for daily news and videos

Install App

ഓസ്‌കാർ പുരസ്‌കാരത്തിൽ തിളങ്ങി ഡ്യൂണും കോഡയും, വിൽസ്മിത്ത് മികച്ച നടൻ, നടി ജെസിക്ക ചസ്റ്റെയ്‌ൻ, ജേൻ കാംപിയൻ സംവിധായിക

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (12:25 IST)
ഓസ്‌കാർ തിളക്കത്തിൽ കോഡയും ഡ്യൂണും. മികച്ച തിരക്കഥ, സഹനടൻ ഉൾപ്പടെയുള്ള പ്രധാനപുരസ്‌കാരങ്ങളുമായി കോഡ ശ്രദ്ധേയമായപ്പോൾ മികച്ച മ്യൂസിക്,വിശ്വൽ എഫക്‌ട്‌സ്,ഛായാഗ്രഹണം എന്നിങ്ങനെ സാങ്കേതിക മികവ് കൊണ്ട് 6 അക്കാദമി പുരസ്‌കാരങ്ങളാണ് ഡ്യൂൺ സ്വന്തമാക്കിയത്.
 
കോഡയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ട്രോയ് കോട്‌സര്‍ ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ്.  മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ അവതരിപ്പിച്ചത്.
 
 ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് നടി ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്‌കര്‍ കൂടിയാണിത്.ദ് പവര്‍ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായിക. 
 
വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments