Webdunia - Bharat's app for daily news and videos

Install App

'ഹോം' ഹിന്ദിയിലേക്ക്, നിര്‍മ്മാണത്തില്‍ പങ്കാളിയായി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും

കെ ആര്‍ അനൂപ്
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (11:38 IST)
അടുത്തിടെ മലയാള സിനിമയില്‍ പിറന്ന ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഹോം. ഇന്ദ്രന്‍സ് എന്ന നടനിലെ പ്രതിഭയെ ഒരിക്കല്‍ കൂടി സിനിമാ ലോകം അടുത്തറിഞ്ഞു. ഇപ്പോഴിതാ ഹോം ഹിന്ദിയിലേക്ക്. പ്രമുഖ നിര്‍മാണക്കമ്പനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം ബോളിവുഡില്‍ നിര്‍മ്മിക്കുക. 
 
ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂര്‍, ബ്രീത്,ബ്രീത് ഇന്‍ടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റാണ്.
'വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ഞങ്ങള്‍ കൈകോര്‍ത്ത് നിരൂപക പ്രശംസ നേടിയ മലയാള ചിത്രം ഹോം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നതില്‍ സന്തോഷിക്കുന്നു. അങ്കമാലി ഡയറീസ് എന്ന സിനിമയുടെ ഹിന്ദി റീമേക്കിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസുമായി വീണ്ടും സഹകരിക്കുന്നതില്‍ ആവേശമുണ്ട്.'-അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് കുറിച്ചു.
 
ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments