ഒരു വര്‍ഷം മുമ്പ് ഹൃദയത്തിന്റെ നിര്‍മ്മാതാവ് പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമായി, കുറിപ്പുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വെള്ളി, 25 മാര്‍ച്ച് 2022 (15:10 IST)
വിനീത് ശ്രീനിവാസന്റെ ഹൃദയം പുതിയ ഉയരങ്ങളിലേക്ക്. തിയേറ്ററുകളിലും ഒ.ടി.ടിയില്ലും വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ റീമേക്ക് അവകാശം വളരെ വേഗം വിറ്റുപോയി. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം തന്നോട് പറഞ്ഞ ഒരു കാര്യം അതേപോലെ ഈ വര്‍ഷം സംഭവിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍ പറയുന്നു.
 
വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ 
 
കഴിഞ്ഞ വര്‍ഷം, ഹൃദയത്തിന്റെ റിലീസിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, വിശാഖ് സുബ്രഹ്മണ്യം ഒരു രാത്രി എന്നോട് ചോദിച്ചു, ''വിനീത്, നമ്മുടെ സിനിമ റിലീസ് ചെയ്യുമ്പോള്‍ കരണ്‍ ജോഹര്‍ അത് കണ്ട് ഹിന്ദിയിലേക്ക് റീമേക്ക് അവകാശം നമ്മളോട് ചോദിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഞാന്‍ വിശാഖിനോട് പറഞ്ഞു, ''നീ ഒന്ന് ഉറങ്ങണം (പോയി കിടന്നുറങ്ങേടാ)''.ഇപ്പോള്‍, ഇത് യാഥാര്‍ത്ഥ്യമായി. ഇതാണ് സംഭവിച്ചത്..ദൈവമേ നന്ദി! ഹൃദയത്തിന്റെ മുഴുവന്‍ ടീമിനും നന്ദി!  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ

അടുത്ത ലേഖനം
Show comments