Webdunia - Bharat's app for daily news and videos

Install App

'പുറമേ വിനയം, ഉള്ളിൽ അഹങ്കാരി': വെളിപ്പെടുത്തലിന് പിന്നാലെ ആ ബോളിവുഡ് താരം ആരെന്ന് ചർച്ച

നിഹാരിക കെ.എസ്
ഞായര്‍, 29 ഡിസം‌ബര്‍ 2024 (13:34 IST)
മുംബൈ: ഇയർഫോൺ സ്പീക്കർ എന്നിവയുടെ നിർമ്മാണത്തിലൂടെ പ്രശസ്തമായ ബോട്ട് കമ്പനി സഹസ്ഥാപകനായ അമൻ ഗുപ്ത അടുത്തിടെ ഒരു ബോളിവുഡിലെ ഒരു നടനെക്കുറിച്ച് നടത്തിയ പരാമർശം വൈറലാകുകയാണ്. പുറമേ വിനയമുള്ള പ്രതിച്ഛായയാണ് നടന് ഉള്ളതെങ്കിലും അയാൾ അഹങ്കാരിയാണ് എന്നാണ് അമൻ ഗുപ്ത പറഞ്ഞത്. അയാൾ ഇപ്പോഴും തൻറെ കമ്പനിക്കെതിരായി നീക്കങ്ങൾ നടത്താറുണ്ടെന്നും അമൻ ഗുപ്ത ആരോപിച്ചു. ഇതോടെ ഇതാരെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. 
 
യുട്യൂബിൽ ഡോസ്‌റ്റ്കാസ്റ്റ് എന്ന പോഡ് കാസ്റ്റ് പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ബോട്ട് സിഎംഒയായ അമൻ ഈ  അഭിപ്രായം പറഞ്ഞത്. 'ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായ ഒരു നടൻ ഉണ്ടായിരുന്നു. അയാൾ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കും. അവൻ എത്രമാത്രം സ്വീറ്റാണ് എന്ന് ആ വാര്ത്തകൾ വായിക്കുമ്പോൾ തോന്നും. മാധ്യമങ്ങളോട് ഇയാൾ എത്ര മനോഹരമായാണ് സംസാരിക്കുന്നത് എന്ന് പലരും പറയും. ഓ, നോക്കൂ, അവൻ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നു എന്നും പറയും. എന്നാൽ ഞാൻ അയാളെ അടുത്ത് അറിഞ്ഞപ്പോഴാണ്, ചിലർക്ക് വളരെ വിനയം അഭിനയിക്കാനുള്ള പ്രത്യേക സിദ്ധി തന്നെ ഉണ്ടെന്ന് മനസിലായത്".
 
പക്ഷെ കാലക്രമേണ, ലോകം ഇതെല്ലാം മനസ്സിലാക്കാൻ തുടങ്ങും. ഇന്ത്യൻ പൊതുജനം വളരെ മിടുക്കരാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്താണ് ഒരാളുടെ വ്യക്തിത്വം, ആരാണ് യഥാർത്ഥ വിനയമുള്ളവൻ, ആരാണ് യഥാർത്ഥത്തിൽ അഹങ്കാരി, ആരാണ് അഹംഭാവം കാണിക്കുന്നയാൾ, ആരാണ് അഭിമാനി എന്നിവയെന്ന് അവർ മനസ്സിലാക്കും', എന്നായിരുന്നു അമൻ പറഞ്ഞത്.
 
ഈ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഈ ബോളിവുഡ് താരം ആരാണെന്ന് എന്ന തരത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. അമൻ ഗുപ്ത കാർത്തിക് ആര്യനെക്കുറിച്ചാണ് പറയുന്നതെന്ന് ചിലർ അവകാശപ്പെടുമ്പോൾ മറ്റുള്ളവർ രൺവീർ സിങ്ങിനെയാണ് പരാമർശിക്കുന്നത്. ചില ഉപയോക്താക്കൾ വിശ്വസിക്കുന്നത് ഇത് പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസാഞ്ച് ആണെന്നാണ്. ഇവർ മൂന്നുപേരും ബോട്ടിൻറെ ബ്രാൻറ് അംബാസിഡർമാർ ആയിരുന്നു. ഇവരിൽ ഒരാളാണെന്ന അനുമാനത്തിലാണ് സോഷ്യൽ മീഡിയ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments