Webdunia - Bharat's app for daily news and videos

Install App

'അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല';പ്രേമലുവിനെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (14:29 IST)
Mahesh Babu premalu malayalam movie
പ്രേമലു സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. അടുത്തകാലത്തൊന്നും ഇതുപോലെ ചിരിപ്പിച്ച സിനിമ കണ്ടിട്ടില്ലെന്നും തനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമായെന്നും നടന്‍ എക്‌സില്‍ എഴുതി.
 
'പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് കാര്‍ത്തികേയ്ക്ക് നന്ദി. ചിത്രം നന്നായി ആസ്വദിച്ചു. ഈ അടുത്തകാലത്തൊന്നും ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചതായി എനിക്ക് ഓര്‍മ്മയില്ല. മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ചിത്രം ഇഷ്ടമായി. യുവതാരങ്ങളുടെ അഭിനയം ഗംഭീരംം ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,'-മഹേഷ് ബാബു എഴുതി.
 
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സിനിമ കണ്ട സംവിധായകന്‍ എസ്.എസ്. രാജമൗലി മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചു. മാര്‍ച്ച് എട്ടിനായിരുന്നു തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ഇപ്പോഴിതാ തമിഴ് ഭാഷയിലുള്ള ട്രെയിലര്‍ കൂടി നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മൊഴി

കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു

അടുത്ത ലേഖനം
Show comments