'ക്രെഡിറ്റ് എടുക്കുന്നില്ല';സിബിഐ 5 തുടങ്ങുംമുമ്പ് ശ്യാം നല്‍കിയ ഉപദേശത്തെക്കുറിച്ച് ജേക്‌സ് ബിജോയ്

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (14:59 IST)
സിബിഐ സീരീസ് പോലെ തന്നെ അതിലെ തീം മ്യൂസിക്കും മലയാളികള്‍ മറക്കില്ല.ശ്യാം ഈണമിട്ട തീം മ്യൂസിക്ക് പുതുതലമുറയ്ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അഞ്ചാം ഭാഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ജേക്‌സ് ബിജോയ് ആണ് 'സിബിഐ 5 ദ ബ്രെയ്ന്‍'ന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമ തുടങ്ങുന്നതിനു മുമ്പ് ശ്യാമിനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ജേക്‌സ് ജോലികള്‍ തുടങ്ങിയത്.അദ്ദേഹത്തിന്റെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ജേക്‌സ്.
'സിബിഐ 5 ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചു, നല്ല വാക്കുകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. ഈ അവസരത്തില്‍, പ്രോജക്ട് ആരംഭിക്കുന്നതിന് മുമ്പ് പ്രിയ ശ്യാം സാറിനൊപ്പം എടുത്ത ഒരു ചിത്രം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ചോദിച്ചു, അദ്ദേഹം എനിക്ക് രണ്ട് ഉപദേശം നല്‍കി.' ജീവിതാവസാനം വരെ നിങ്ങളുടെ സംഗീതത്തോട് സത്യസന്ധത പുലര്‍ത്തുക, നിങ്ങളുടെ കരിയറില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഓരോ വ്യക്തിയോടും നന്ദിയുള്ളവരായിരിക്കുക'. ഒരു അഭിനന്ദനത്തിനും ഞാന്‍ ക്രെഡിറ്റ് എടുക്കുന്നില്ല, ശ്യാം സാറിന്റെ ഈ അത്ഭുതകരമായ സൃഷ്ടിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്'-ജേക്‌സ് ബിജോയ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments