ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (14:59 IST)
Trisha Krishnan, Fahad Fazil
തെന്നിന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ 2 പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ, തമിഴ് സിനിമയിലൂടെയാണ് മലയാളികള്‍ക്ക് ഏറെ പരിചയമെങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമയായ തഗ് ലൈഫിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. ഇതിനിടെ തന്റെ ഇഷ്ടനടനെ പറ്റി സംസാരിച്ചിരിക്കുകയാണ് താരം. മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് തൃഷ വെളിപ്പെടുത്തിയത്.
 
ഓരോ സിനിമ കഴിയും തോറും അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ്. ഏഴ് ഴോണറായാലും അനായാസമായി കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. അടുത്തിടെ ഫഹദ് നായകനായെത്തിയ ആവേശം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിലെ ഫഹദിന്റെ പ്രകടനം ഏറെ ആസ്വദിച്ചെന്നും തൃഷ പറയുന്നു. ഏതെങ്കിലും മലയാള നടന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ലാതെ ഫഹദിന്റെ പേരാകും ഞാന്‍ പറയുക. എനിക്ക് ഇഷ്ടമുള്ള നടനാണ് ഫഹദ്. ഏത് ഴോണറിലുള്ള സിനിമയാണെങ്കിലും എത്ര ചെറിയ വേഷമാണെങ്കിലും കുഴപ്പമില്ല. ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. തൃഷ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

അടുത്ത ലേഖനം
Show comments