Webdunia - Bharat's app for daily news and videos

Install App

കശ്മീർ ഫയൽസ് യാതൊരു ഗുണവുമില്ലാത്ത പ്രൊപ്പഗാണ്ട ചിത്രം, വിമർശനത്തിൽ വിവാദം കൊഴുക്കുന്നു: ജൂറി പദവി ദുരുപയോഗം ചെയ്തെന്ന് ഇസ്രായേൽ

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2022 (13:22 IST)
ഗോവയിൽ നടന്ന അൻപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കശ്മീർ ഫയൽസ് സിനിമയെ ഉൾപ്പെടുത്തിയതിൽ ജൂറി ചെയർമാനായ ഇസ്രായേൽ സംവിധായകനായ നാദവ് ലാപിഡിൻ്റെ പരസ്യവിമർശനത്തിൽ വിവാദം കൊഴുക്കുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സിനിമയെ ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നും ഇത്തരം അശ്ലീലമായ ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിൽ അനുചിതമാണെന്നുമാണ് സംവിധായകൻ്റെ വിമർശനം.
 
രാജ്യാന്തര സിനിമ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 എണ്ണവും മികച്ച മൂല്യം പുലർത്തിയതും ചലച്ചിത്രമൂല്യമുള്ളവയുമായിരുന്നു. എന്നാൽ പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീർ ഫയൽസ് എന്ന സിനിമ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. ഒരു പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രൊപ്പഗണ്ട സിനിമയായി അത് തോന്നി. ഇത്തരം അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിൽ അനുചിതമായ അപരിഷ്കൃതമായ സിനിമയാണിത്. ഇക്കാര്യം പറയുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ജൂറി ചെയർമാനായ നാദവ് ലാപിഡ് പറഞ്ഞു.
 
മേളയുടെ സമാപനചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ജൂറി ചെയർമാൻ്റെ പരസ്യവിമർശനം. അതേസമയം ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി. ജൂറി പദവി ലാപിഡ് ദുരുപയോഗം ചെയ്തെന്നും ഇക്കാര്യത്തിൽ ഇന്ത്യയോട് ക്ഷമചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അംബാസിഡർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments