'എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല': ഇളയരാജ, പരിഹാസം

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (15:23 IST)
ചെന്നൈ:  ഇന്ത്യൻ സിനിമയിലെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്ന പേരുകളിലൊന്നാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരിക്കലും പ്രായമാകില്ല. ഇസൈജ്ഞാനി എന്ന വിളിപ്പേരുള്ള ഇളയരാജ വിവാദങ്ങളുടെ കളിത്തോഴനാണ്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ ഷഷ്ഠിപൂർത്തിയുടെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍, അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.
 
'എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല" എന്നാണ് മുതിർന്ന സംഗീതസംവിധായകൻ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവന പെട്ടെന്ന് വൈറലായി. ഈ പരാമർശം സ്വയം അഹങ്കരിക്കുന്നതും, ഒട്ടും വിനയം ഇല്ലാത്തതുമാണ് എന്നാണ് പലരും കരുതുന്നത്. സംഗീത സംവിധായകന്‍റെ നേട്ടങ്ങൾ നിഷേധിക്കാനാവാത്തവിധം ശ്രദ്ധേയമാണെങ്കിലും, വിനയം പലപ്പോഴും യഥാർത്ഥ മഹത്വത്തിന്‍റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന ഒരു മേഖലയിൽ അത്തരം അവകാശവാദങ്ങൾ പരിഹാസ്യമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
 
ഇളയരാജയെപ്പോലെ ഒരാളില്‍ നിന്നും ഇത്തരം വാക്കുകൾ വന്നത് അനാവശ്യവും നിരാശാജനകവുമാണ് എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം രണ്ട് ചേരികൾ തിരിഞ്ഞ് ഈ വിഷയം ചർച്ച ചെയ്തു തുടങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments