Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

അഭിറാം മനോഹർ
തിങ്കള്‍, 25 മാര്‍ച്ച് 2024 (19:20 IST)
വിക്രം എന്ന വമ്പന്‍ ഹിറ്റിന് ശേഷം നിരവധി സിനിമകളില്‍ ഭാഗമായെങ്കിലും മറ്റൊരു കമല്‍ഹാസന്‍ സിനിമയും ഇതുവരെയും പുറത്തുവന്നിട്ടില്ല. വിക്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തിലും മണിരത്‌നം സിനിമയിലുമെല്ലാം കമല്‍ ഹാസന്‍ ഭാഗമാണ്. എന്നാല്‍ ഈ സിനിമകള്‍ എന്ന് പുറത്തുവരുമെന്നും ഇവയുടെ ഷൂട്ട് എത്രമാത്രം പൂര്‍ത്തിയായെന്നുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ 2 മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.
 
ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. സിനിമകള്‍ അടുത്തടുത്ത് റിലീസ് ചെയ്യുന്നതിലല്ല അവയുടെ ഗുണനിലവാരത്തിലാണ് കാര്യം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 സിനിമകളാണ് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ 2വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷമാകും ഇന്ത്യന്‍ 3യുടെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുക. കല്‍കി എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
 
1996ല്‍ ഇന്ത്യയെങ്ങും വമ്പന്‍ വിജയമായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷനും കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്‍്‌സും ചേര്‍ന്നാണ്. കമല്‍ ഹാസന്‍ ഊര്‍മിള മണ്ഡോദ്കര്‍, മനീഷ കൊയ്‌രാള,സുകന്യ,നടുമുടി വേണു എന്നിവരായിരുന്നു ഇന്ത്യന്‍ സിനിമയുടെ ആദ്യഭാഗത്ത് അഭിനയിച്ചത്. സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും കമല്‍ഹാസന്‍ സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍

അടുത്ത ലേഖനം
Show comments