Webdunia - Bharat's app for daily news and videos

Install App

കൽകിയ്ക്ക് ഭീഷണിയാകുമോ? അതോ നനഞ്ഞ പടക്കം മാത്രമോ, ഇന്ത്യൻ 2 റിലീസിന് ഇനി 2 ദിവസം മാത്രം

അഭിറാം മനോഹർ
ബുധന്‍, 10 ജൂലൈ 2024 (17:02 IST)
തമിഴ് സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍2 വിന്റെ റിലീസിന് ഇനി 2 ദിവസം മാത്രം ബാക്കി. 1996ല്‍ ഇന്ത്യയാകെ തരംഗം തീര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് സിനിമ ഇറങ്ങുന്നതെങ്കിലും സിനിമയുടെ ടീസറിനും ട്രെയ്ലറിനും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാനായിരുന്നില്ല. ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പിനെ പറ്റിയും പ്രായത്തെ പറ്റിയുമെല്ലാം ചര്‍ച്ചകള്‍ സജീവമായി നില്‍ക്കവെയാണ് സിനിമ പുറത്തിറങ്ങുന്നത്.
 
റിലീസിന് മുന്‍പ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം സിനിമ ഇതിനകം തമിഴ്നാട്ടില്‍ നിന്നും 2 കോടി നേടികഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിയേറ്റര്‍ അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാന്‍ ഇന്ത്യന്‍ സിനിമയായി റിലീസ് ചെയ്യുന്ന ഇന്ത്യന്‍ ടു തെലുങ്ക്, ഹിന്ദി ഭാഷകളീലും റിലീസ് ചെയ്യും. ഇന്ത്യന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും ശങ്കറും ഒരുമിക്കുന്നു എന്നതിനാല്‍ വലിയ വിജയം തന്നെയാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്. കമല്‍ഹാസന് പുറമെ സിദ്ധാര്‍ഥ്,എസ് ജെ സൂര്യ,വിവേക്,ജയപ്രകാശ്,സമുദ്രക്കനി,പ്രിയ ഭവാനി ശങ്കര്‍,രാഹുല്‍ പ്രീത് സിംഗ്,ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments