Webdunia - Bharat's app for daily news and videos

Install App

മണിയുടെ മരണത്തില്‍ പലരും കുറ്റപ്പെടുത്തി, ആ സമയത്ത് കരയാന്‍ പോലും പറ്റിയിരുന്നില്ല; ഉള്ളുലച്ച ദിവസങ്ങളെ കുറിച്ച് ജാഫര്‍ ഇടുക്കി

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (15:36 IST)
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലരും തന്നെ സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ആ ദിവസങ്ങളില്‍ വലിയ വേദനയോടെയാണ് താന്‍ കടന്നുപോയതെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ജാഫര്‍ ഇടുക്കി. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നാലെ ജാഫര്‍ ഇടുക്കി അടക്കമുള്ള നിരവധി പേര്‍ക്കെതിരെ ആരാപണം ഉയര്‍ന്നിരുന്നു. താന്‍ ആരോപണ ചുഴിയില്‍ അകപ്പെട്ട ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുകയാണ് ജാഫര്‍ ഇടുക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 
 
'രണ്ട് കൊല്ലത്തോളം ഈ പഴികള്‍ കേട്ട് വെറുതെ വീട്ടില്‍ ഇരിക്കേണ്ടിവന്നു. എന്റെ ഭാര്യ പലതവണ പറഞ്ഞു എന്തെങ്കിലും ജോലിയ്ക്ക് പോകാന്‍. പലയിടത്തു നിന്ന് മാറ്റി നിര്‍ത്തിയപ്പോഴൊന്നും എനിക്ക് സങ്കടമായിട്ടില്ല. കാരണം ദൈവതുല്യനായിട്ടുള്ള ഒരാളായിരുന്നു മണി. ഒരുപാട് ആളുകള്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി കരയുക വരെ ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ മരിച്ചുവെന്ന് അറിഞ്ഞാല്‍ തലേദിവസം കണ്ടവരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കില്ലേ? മണി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുജനും നാട്ടുകാരും ഞങ്ങളെ വിമര്‍ശിച്ചു. അതിനു അവര്‍ക്ക് പൂര്‍ണ അധികാരമുണ്ട്. ഇതിന്റെ പേരില്‍ എന്നെ ആരും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. പക്ഷേ, സിനിമ കുറയാന്‍ കാരണം കേസും ചോദ്യം ചെയ്യലുമെല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഷൂട്ടിങ്ങിന് പറഞ്ഞ സമയത്ത് എത്താന്‍ പറ്റിയില്ലെങ്കിലോ എന്ന വിഷയം വന്നതുകൊണ്ടാണ്. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കേസ് തള്ളിപ്പോയി. ആ സമയത്ത് ഒന്ന് കരയാന്‍ പോലും പറ്റിയിരുന്നില്ല,' ജാഫര്‍ ഇടുക്കി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments