Webdunia - Bharat's app for daily news and videos

Install App

'സ്‌നേഹത്തിനു നന്ദി'; ജന ഗണ മന 50 കോടി ക്ലബില്‍, കണക്കുകള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Webdunia
ചൊവ്വ, 24 മെയ് 2022 (14:34 IST)
ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടവുമായി പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. പൃഥ്വിരാജ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 
 
' 500 മില്ല്യണ്‍ സ്‌നേഹത്തിനു നിങ്ങള്‍ക്ക് നന്ദി, ജന ഗണ മന വമ്പന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി' പൃഥ്വിരാജ് കുറിച്ചു. 
 
വേള്‍ഡ് വൈഡായാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജന ഗണ മന. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് ബോക്‌സ്ഓഫീസ് വേട്ടയില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്ത്. 26 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. 
 
മറ്റൊരു മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കിയാണ് ജന ഗണ മനയുടെ നേട്ടം. മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ ജന ഗണ മനയ്‌ക്കൊപ്പമാണ് റിലീസ് ചെയ്തത്. സിബിഐ 5 നെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ജന ഗണ മന പിന്നിലാക്കി. സിബിഐ 5 ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി എത്തിയിട്ടേയുള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി; വരും മണിക്കൂറില്‍ ഈ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും

അടുത്ത ലേഖനം
Show comments