ജനനായകന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല

ജനുവരി 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു

രേണുക വേണു
ചൊവ്വ, 27 ജനുവരി 2026 (11:55 IST)
vijay
 


വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ റിലീസ് വൈകും. റിലീസ് സംബന്ധിച്ച തീരുമാനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്  അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന് വിട്ടു. ചിത്രത്തിന് പ്രദർശാനാനുമതി നൽകിയ സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച റിട്ട് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 

ജനുവരി 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. എതിര്‍ സത്യവാങ്മൂലം സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ല, ചിത്രം റവൈസിങ് കമ്മിറ്റിക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർമാന്‍റെ ഉത്തരവിനെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ല തുടങ്ങിയ വാദങ്ങൾ സിബിഎഫ്സി കോടതിയിൽ ഉന്നയിച്ചു. അതേസമയം സിബിഎഫ്സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചു എന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും കോടതിയെ അറിയിച്ചു.
 
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. ചിത്രം സ്റ്റേ ചെയ്ത നടപടി ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ലോകമെമ്പാടും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകേണ്ടി വരുന്നതിലൂടെ 50 കോടിയിലധികം രൂപയുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രിയാമണി, നരേൻ തുടങ്ങിയവരും വിജയോടൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കോടതിക്കെതിരെ വിചിത്ര സമരവുമായി പ്രതിപക്ഷം നിയമസഭയില്‍; ചര്‍ച്ചയ്ക്കു നില്‍ക്കാതെ പേടിച്ചോടി

അമേരിക്കയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാകില്ല: നാറ്റോ മേധാവിയുടെ മുന്നറിയിപ്പ്

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിയെ വിളിച്ചുവരുത്തി കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു

Pinarayi Vijayan: പിണറായി നയിക്കും, മത്സരിക്കില്ല; കെ.കെ.ശൈലജയെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കും

2026ല്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകള്‍: ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments