Webdunia - Bharat's app for daily news and videos

Install App

'വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ഒരു നടന്റെ അഭിനിവേശം'; മമ്മൂട്ടിയെ പുകഴ്ത്തി ജീത്തു ജോസഫ്

Webdunia
ചൊവ്വ, 24 മെയ് 2022 (16:42 IST)
നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് പുഴുവിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ പുഴുവിലെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. 
 
അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ളതുകൊണ്ടാണ് മമ്മൂട്ടി പുഴു പോലെയുള്ള സിനിമകള്‍ ചെയ്യുന്നതെന്ന് ജീത്തു പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയമാണ് 'പുഴു' എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് മമ്മൂട്ടി ചെയ്തതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
 
'അടുത്തിടെ ഇറങ്ങിയ 'പുഴു' എന്ന സിനിമ, മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണ്. പക്ഷെ മമ്മൂക്ക അത് ചെയ്തു. അത് ഒരു ആക്ടറിന്റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല ആക്ടറിനേ ആ അഭിനിവേശം ഉണ്ടാവൂ. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം. അതാണ് അദ്ദേഹത്തിന്റെ മഹത്വം,' ജീത്തു പറഞ്ഞു. 
 
അതേസമയം, മമ്മൂട്ടിയുമായുള്ള ഒരു സിനിമ തന്റെ മനസ്സിലുണ്ടെന്നും അത് ഉടനെ നടക്കുമെന്നുമുള്ള സൂചനയാണ് ജീത്തു നല്‍കുന്നത്. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ എക്‌സ്പറ്റേഷനായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments