ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, തിരക്കഥ രണ്‍ജി പണിക്കര്‍; നിര്‍മ്മാണം ഫെഫ്‌ക!

Webdunia
ബുധന്‍, 9 ജനുവരി 2019 (15:57 IST)
മമ്മൂട്ടിയും ജീത്തു ജോസഫും എന്ന് ഒരുമിച്ച് ഒരു സിനിമ ചെയ്യും? ഈ ചോദ്യം ഏവരുടെയും മനസില്‍ ഏറെ നാള്‍ ആയി ഉയരുന്നതാണ്. ‘ദൃശ്യം’ മമ്മൂട്ടി നിരസിക്കുകയും അത് മമ്മൂട്ടിക്ക് വലിയ നഷ്ടമാവുകയും ചെയ്തിടത്തുനിന്നാണ് മമ്മൂട്ടി ആരാധകരും ഈ ചോദ്യം ഏറ്റെടുത്ത് തുടങ്ങിയത്.
 
ഇപ്പോള്‍ അതിനുള്ള ഉത്തരം ലഭിക്കുകയാണ്. ഫെഫ്‌ക നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ അത് സംഭവിക്കുമെന്നാണ് സൂചനകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. രണ്‍ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഫെഫ്കയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്‍ജി പണിക്കരാണ് ഫെഫ്‌കയുടെ പ്രസിഡന്‍റ്. ജീത്തു ജോസഫ് സംഘടനയുടെ വൈസ് പ്രസിഡന്‍റാണ്. ആ ജനറല്‍ ബോഡി മീറ്റിംഗിലാണ് ഫെഫ്ക ചിത്രം നിര്‍മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്. 
 
ജീത്തു ജോസഫ് ഇപ്പോള്‍ കാളിദാസ് ജയറാമിനെ നായകനാക്കി ‘മിസ്റ്റര്‍ ആന്‍റ് മിസിസ് റൌഡി’ ചെയ്യുന്ന തിരക്കിലാണ്. ജീത്തുവിന്‍റെ ആദ്യ ഹിന്ദി ചിത്രം ‘ദി ബോഡി’യും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments