Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പ് പിന്നെയും നീളുന്നു, മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാം ഇനിയും വൈകും

അഭിറാം മനോഹർ
ബുധന്‍, 24 ജൂലൈ 2024 (15:51 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന റാം സിനിമ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. ദൃശ്യം, നേര് തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ കൂട്ടുക്കെട്ടിന്റെ ഏറ്റവും ആരാധകപ്രതീക്ഷയുള്ള സിനിമയാണ് റാം. ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും സിനിമ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ക്രിസ്മസിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
 രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗമാണ് ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്നത്. എന്നാല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ സിനിമയാകും ക്രിസ്മസ് റിലീസായി എത്തുക.
 
 മോഹന്‍ലാലിനൊപ്പം തൃഷയാണ് സിനിമയിലെ നായികയാകുന്നത്. സംയുക്താ മേനോന്‍,സുമന്‍,അനൂപ് മേനോന്‍ ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. സിനിമയില്‍ ഒരു റോ ഏജന്റ് കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പല വിദേശരാജ്യങ്ങളിലുമായി ചിത്രീകരിച്ച സിനിമ മികച്ച ആക്ഷന്‍ ത്രില്ലര്‍ കൂടിയാകുമെന്നാണ് വിവരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments