Webdunia - Bharat's app for daily news and videos

Install App

'പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്'; വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (09:21 IST)
ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റ പെണ്‍കുട്ടിയില്‍ നിന്ന് വര്‍ക്കല എസ്.ഐ. പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഇന്നലെ പങ്കുവെച്ച കുറിപ്പിനെ വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി. 'പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്' എന്ന് ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ ജിയോ ബേബി കമന്റ് ചെയ്തു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ സംവിധായകനാണ് ജിയോ ബേബി. ജിയോയുടെ കമന്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

 
ഉണ്ണി മുകുന്ദന്റെ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വലിയ വിവാദമായത്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ആനി ശിവയുടെ ചിത്രം പങ്കുവച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടന്‍ നടത്തിയിരിക്കുന്നത്. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്' എന്ന ഉണ്ണി മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ സ്ത്രീകള്‍ തന്നെ രംഗത്തെത്തി. വലിയ പൊട്ട് നോക്കിയാണോ സ്ത്രീശാക്തീകരണം തീരുമാനിക്കുന്നതെന്ന് നിരവധിപേര്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ ചോദിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കാന്‍ ഉണ്ണി മുകുന്ദന് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റൊരു കമന്റ്. 
 
ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 19-ാം വയസ്സില്‍ തെരുവിലേക്ക് ഇറങ്ങിയ പെണ്‍കുട്ടിയാണ് പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വര്‍ക്കല എസ്.ഐ. ആയി ജോലി ചെയ്യുന്നത്. ആനി ശിവയുടെ ജീവിതകഥ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments