Webdunia - Bharat's app for daily news and videos

Install App

ടിയാനിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ല, അഭിനയിക്കാൻ കൊള്ളാത്തവെനെന്ന് കേൾക്കേണ്ടി വന്നു: മോളിവുഡിലെ ദുരനുഭവങ്ങൾ പറഞ്ഞ് ജോൺ കൊക്കൻ

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (10:47 IST)
മലയാളസിനിമയിൽ തനിക്ക് ഒട്ടേറെ ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജോൺ കൊക്കൻ. ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തനിക്ക് ലഭിച്ചില്ലെന്നും സാർപ്പട്ട പരമ്പരൈ എൻന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല, ശിക്കാർ എന്ന സിനിമയിൽ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസങ്ങൾക്ക് വേണ്ടിയാണ് കരാർ ഒപ്പുവെച്ചത് എന്നാൽ 2 ദിവസം കൊണ്ട് എന്റെ ഭാഗം ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു.
 
പിന്നീട് ആ സിനിമയുടെ ഭാഗമായ ആരും വിളിക്കുകയോ അറിയിക്കുകയോ ചെയ്‌തില്ല. കൂടുതൽ അന്വേഷിച്ചപ്പോൾ ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത്’ എന്നാണ് അറിയാൻ കഴിഞ്ഞത്. അന്നെനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അത്. ആ വേദനയും താങ്ങിയാണ് ഞാൻ ഇന്ന് സാർപ്പട്ടെ വരെയുള്ള ദൂരം താണ്ടിയത്. ആരാധകരുടെ സ്വന്തം വേമ്പുലി പറഞ്ഞു. 
 
എനിക്ക് നേരെ വന്ന ഓരോ കല്ലും ചേർത്ത് ഞാനൊരു കെട്ടിടം പണിഞ്ഞു. അതാണ് സാർപ്പട്ട പരമ്പരൈ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

അടുത്ത ലേഖനം
Show comments