Webdunia - Bharat's app for daily news and videos

Install App

'സിപിഎം നെ സുഖിപ്പിച്ച സഖാവ് ജോജുവിന് അവാര്‍ഡ് കിട്ടി';പരിഹസിക്കുന്നവര്‍ മറുപടി നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
ശനി, 28 മെയ് 2022 (09:04 IST)
നടന്‍ ജോജു ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍.സിപിഎം നെ സുഖിപ്പിച്ച സഖാവ് ജോജുവിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ നായാട്ടും മധുരവും ഫ്രീഡം ഫൈറ്റും കാണണം.എന്നിട്ട് വിമര്‍ശിച്ചോളൂ.അപ്പോഴും തോല്‍ക്കുന്നത് അയാളല്ല നിങ്ങളാണെന്ന് അഖില്‍ കുറിച്ചു.
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിന്റെ ഷൂട്ടിനു പോകുമ്പോള്‍ ജോജു ചേട്ടന്‍ എന്നെയും വിളിച്ചിരുന്നു.. ഓര്‍മ്മകള്‍ നശിച്ചു പോകുന്ന മധ്യ വയസ്‌കന്‍ ..പ്രായം ഏറുമ്പോള്‍ ഉണ്ടാവുന്ന കുട്ടിത്തവും വാശിയും.. കൈകള്‍ വിറച്ചു കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം..ഇതാണ് കഥാപാത്രം എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞു.. Makeup ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ജോജു ചേട്ടന്‍ എന്നെ വിളിച്ചിട്ട് ഡാ ഇങ്ങനെ ഒരു പരുപാടി പിടിച്ചാലോ.. പുള്ളി കഥാപാത്രമായി എന്റെ മുന്നില്‍ ഇരുന്നു...ഞാന്‍ അപ്പോള്‍ ഒരു ഫോട്ടോ എടുത്തു... ഫോട്ടോ കണ്ടപ്പോള്‍ ചേട്ടനും ഇഷ്ട്ടപെട്ടു..ഞാനും പറഞ്ഞു ഇത് പിടിച്ചോ... അന്ന് ഈ ഫോട്ടോ എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ ഇത്തവണ state അവാര്‍ഡ് ചേട്ടനാ അപ്പൊ ഞാനിത് പെടയ്ക്കും... എന്നെ ഒന്ന് നോക്കിയിട്ട് അതെന്താടാ നാഷണല്‍ അവാര്‍ഡ് എനിക്ക് കിട്ടില്ലേ.. ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു നിങ്ങള്‍ ഓസ്‌കാര്‍ വാങ്ങിക്കും മുത്തേ എന്ന്.. വാങ്ങിക്കുമെഡാ... സ്വപ്നം കാണുന്നതിന് ഒരുത്തനും ഒന്നും ചെയില്ലല്ലോ..ഒരിക്കല്‍ കണ്ട സ്വപ്നങ്ങള്‍ ആടാ ഇപ്പോള്‍ ഈ കാണുന്നതൊക്കെ... സത്യമാണ് അയാള്‍ കൂടുതല്‍ വലിയ കാര്യങ്ങള്‍ സ്വപ്നം കാണുന്നു.. നേടി എടുക്കാന്‍ പരിശ്രമിക്കുന്നു. ഞാനിത് എഴുതിയത് സിപിഎം നെ സുഖിപ്പിച്ച സഖാവ് ജോജുവിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ നായാട്ടും മധുരവും ഫ്രീഡം ഫൈറ്റും കാണണം.. എന്നിട്ട് വിമര്‍ശിച്ചോളൂ.. അപ്പോഴും തോല്‍ക്കുന്നത് അയാളല്ല നിങ്ങളാണ്..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

അടുത്ത ലേഖനം
Show comments