Webdunia - Bharat's app for daily news and videos

Install App

ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ! മോഹന്‍ലാലിന്റെ 'റാം' സിനിമയിലെ പ്രധാന അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂണ്‍ 2024 (11:13 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷകളാണ്. ഇരുവരും ഒന്നിച്ചപ്പോള്‍ വമ്പന്‍ ഹിറ്റുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. റാമിന്റെ പുതിയൊരു അപ്‌ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.
 
വിനായക് ശശികുമാറാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അദ്ദേഹം സിനിമയ്ക്കായി ഒരുക്കിയ തീം സോങ്ങിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.തീം സോംഗ് താന്‍ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് വിനായക് തന്നെ വെളിപ്പെടുത്തി.വിനായക് വരികള്‍ ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടമായതോടെ പച്ചക്കൊടിയും ലഭിച്ചു. ഇന്ത്യന്‍ ടൈപ്പ് സോങ്ങ് അല്ല.ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും വിനായക് ശശികുമാര്‍ പറഞ്ഞു. റാം സിനിമയിലെ പുതിയ അപ്‌ഡേറ്റ് എത്തിയതോടെ ആരാധകരും ആവേശത്തിലാണ്.
 
എമ്പുരാന്‍, റാം, ബറോസ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഇനി വരാനിരിക്കുന്നത്.ജോഷി- ചെമ്പന്‍ വിനോദ് ടീമിന്റെ റമ്പാനിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സിനിമകള്‍ കൂടാതെ ആണ് മോഹന്‍ലാലിന്റെ മുന്നില്‍ ഒരു സംവിധായകരുടെ നിര തന്നെയാണ് കാത്തുനില്‍ക്കുന്നത്.
 
സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചന്‍, ഷാജി പാടൂര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രിയദര്‍ശന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളും മോഹന്‍ലാലിന്റെ മുമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments