Webdunia - Bharat's app for daily news and videos

Install App

6 വർഷങ്ങൾക്ക് ശേഷം വീണ്ടും രഞ്ജിത്- മമ്മൂട്ടി കൂട്ടുക്കെട്ട്, കടുഗണ്ണാവ ഗ്ലിമ്പ്സ് പുറത്ത്

അഭിറാം മനോഹർ
ഞായര്‍, 11 ഓഗസ്റ്റ് 2024 (11:49 IST)
Kadugannava
എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി സിനിമകളിലെ രഞ്ജിത്- മമ്മൂട്ടി സെഗ്മെന്റായ കടുഗണ്ണാവയുടെ ഗ്ലിമ്പ്‌സ് പുറത്ത്. മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുക്കെട്ടായ രഞ്ജിത്തും മമ്മൂട്ടിയും 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബ്ലാക്ക്,കയ്യൊപ്പ്,പാലേരി മാണിക്യം തുടങ്ങി ഒട്ടനേകം സിനിമകളില്‍ മമ്മൂട്ടി- രഞ്ജിത് ഒന്നിച്ചിട്ടുണ്ട്. പുത്തന്‍ പണം എന്ന സിനിമയിലാണ് അവസാനം ഇരുവരും ഒന്നിച്ചത്.
 
എം ടിയുടെ കടുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ് എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെ പറ്റി ഒരു മുതിര്‍ന്ന പത്രവര്‍ത്തകന്റെ ഓര്‍മയാണ് കടുഗണ്ണാവ. മൊത്തം 9 ചെറുകഥകളെ ആസ്പദമാക്കി 9 ചിത്രങ്ങളാണ് ആന്തോളജിയിലുള്ളത്. ഇതിലെ 2 ചിത്രങ്ങള്‍ പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ശ്യാമപ്രസാദ്,അശ്വതി വി നായര്‍,മഹേഷ് നാരായണന്‍,ജയരാജ്,സന്തോഷ് ശിവന്‍,രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
 
 ഫഹദ് ഫാസില്‍,പാര്‍വതി തിരുവോത്ത്,ബിജു മേനോന്‍,ആസിഫ് അലി,നദിയ മോയ്തു,നടുമുടി വേണു,സിദ്ദിഖ്,ഇന്ദ്രജിത്ത് സുകുമാരന്‍,അപര്‍ണ ബാലമുരളി തുടങ്ങി വലിയ താരനിര തന്നെ ആന്തോളജിയില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍

അടുത്ത ലേഖനം
Show comments