പൃഥ്വിരാജിന്റെ 'കടുവ' റിലീസ് വൈകുമോ ? പ്രദര്‍ശനത്തിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (08:56 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയുടെ റിലീസ് താല്‍ക്കാലികമായി എറണാകുളം സബ് കോടതി തടഞ്ഞു.
 
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്റെ ജീവചരിത്രമാണെന്നും അതുകൊണ്ടുതന്നെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുരുവി നാക്കുന്നേല്‍ പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
 
സിനിമ പ്രദര്‍ശനത്തിനെത്തിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാകുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 
ഹര്‍ജി തീര്‍പ്പാകുന്നത് വരെ കടുവയുടെ പ്രദര്‍ശനത്തിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. സമൂഹ മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് വീണ്ടും ഡിസംബര്‍ 14 ന് പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

കാത്തിരുന്ന പ്രഖ്യാപനമെത്തി, ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

അടുത്ത ലേഖനം
Show comments