Webdunia - Bharat's app for daily news and videos

Install App

സുരേഷ്‌ഗോപിയെ മറികടന്ന് ഷാജി കൈലാസിന്‍റെ നീക്കം, കടുവ ഉടന്‍ തുടങ്ങും !

കെ ആര്‍ അനൂപ്
ശനി, 11 ജൂലൈ 2020 (21:02 IST)
പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. ചിത്രത്തിൻറെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അതോടൊപ്പം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജും മാജിക് ഫ്രെയിംസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.  
 
രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധായകൻ മോഹൻദാസ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയ പ്രമുഖരും ഈ സിനിമയുടെ സാങ്കേതിക രംഗത്തുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമന്‍റെ മലയാള ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനവും കടുവയിലൂടെയാണ്.
 
ഈയിടെ കടുവ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമയായിരുന്നു. തന്റെ ചിത്രവും സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം ചിത്രവും തമ്മിൽ സമാനതകളുണ്ടെന്ന് ആരോപിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം കോടതിയെ സമീപിച്ചിരുന്നു. രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പോലും ഒരുപോലെ ആയിരുന്നതും കേന്ദ്രകഥാപാത്രത്തിന്‍റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായതും പിന്നീട് ചർച്ചയായി. സുരേഷ് ഗോപി ചിത്രത്തിൻറെ ചിത്രീകരണവും പ്രൊമോഷണൽ പ്രവർത്തനങ്ങളും കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു.
 
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് താനാണെന്നും അത് ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതത്തെ ആധാരമാക്കിയാണെന്നും പ്രസ്താവിച്ച് രണ്‍‌ജി പണിക്കരും വിവാദത്തിന്‍റെ ഭാഗമായിരുന്നു. ഷാജി കൈലാസും സുരേഷ് ഗോപിയും ഒരേ കഥ സിനിമയാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആര് വിജയം കാണും എന്നത് കാത്തിരുന്ന് കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments