Webdunia - Bharat's app for daily news and videos

Install App

കട്ട വില്ലനിസം, ബോസിനോട് മുട്ടാൻ പ്രതാപ വർമ; ഷൈലോക്ക് ഒരു കലക്ക് കലക്കും!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 13 ജനുവരി 2020 (16:25 IST)
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങി റിലീസിന് തയ്യാറാ‍യ ഷൈലോക്കിൽ കലാഭവൻ ഷാജോൺ ആണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
ഷൈലോക്കിലെ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നു ഷാജോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതാപ വർമയെന്ന കഥാപാത്രത്തിനായി തിരക്കഥാകൃത്തുക്കൾ 4 പേരുടെ പേര് പറഞ്ഞിട്ടും സമ്മതിക്കാതിരുന്ന മമ്മൂട്ടി കലാഭവൻ ഷാജോണിന്റെ പേര് നിർദേശിച്ചപ്പോൾ ഓകെ എന്ന് പറയുകയായിരുന്നുവെന്ന് ഷാജോൺ തന്നെ വ്യക്തമാക്കിയിരുന്നു.  
 
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും. പലിശക്കാരനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments