Webdunia - Bharat's app for daily news and videos

Install App

100 കോടിയല്ല, അതുക്കും മേലെ, ആദ്യ ദിവസം തന്നെ ബോക്സോഫീസിൽ റെക്കോർഡിട്ട് കൽകി 2898

അഭിറാം മനോഹർ
വെള്ളി, 28 ജൂണ്‍ 2024 (13:18 IST)
ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന കല്‍കി 2898 എഡിയ്ക്ക് ആദ്യ ദിവസം ഗംഭീര വരവേല്പ്. റിലീസിന് മുന്‍പ് തന്നെ ഗംഭീരമായ പ്രീ ബുക്കിംഗാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ ആദ്യ ദിവസകളക്ഷനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യദിനത്തില്‍ 180 കോടിയോളം രൂപയാണ് സിനിമ കളക്ട് ചെയ്തത്.
 
 എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ഏകദേശം 95 കോടി രൂപയാണ് സിനിമ ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനത്താണ് കല്‍കി. 223 കോടി റിലീസ് ദിനത്തില്‍ സ്വന്തമാക്കിയ ആര്‍ആര്‍ആര്‍ ആണ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു രാജമൗലി സിനിമയായ ബാഹുബലിയാണ് സിനിമയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബിസി 3101ലെ മഹാഭാരത കാലഘട്ടത്തില്‍ തുടങ്ങി എഡി 2898ല്‍ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന കഥയാണ് സിനിമ പറയുന്നത്. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍,കമല്‍ഹാസന്‍,ശോഭന തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്. വിജയ് ദേവരകൊണ്ട,എസ് എസ് രാജമൗലി,മൃണാള്‍ ഠാക്കൂര്‍,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും സിനിമയില്‍ കാമിയോ വേഷങ്ങളിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments