പിരിഞ്ഞതിന് ശേഷവും നീ എനിക്കായി നിലകൊണ്ടിട്ടുണ്ട്, അനുരാഗ് കശ്യപിന് പിന്തുണയുമായി മുൻഭാര്യ കൽക്കി

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (14:44 IST)
അനുരാഗ് കശ്യപിനെതിരെ നടി പായൽ ഘോഷ് ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകന്റെ മുൻ ഭാര്യയും നടിയുമായ കൽക്കി കൊച്ചലിൻ. അനുരാഗ് കശ്യപിനെ പൂർണമായും പിന്തുണച്ചുകൊണ്ടുള്ള കുറിപ്പാണ് കൽക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിവഹബന്ധം വേർപ്പെടുത്തിയ ശേഷവും തന്റെ അവകാശങ്ങൾക്ക് വേണ്ടി അനുരാഗ് നിലകൊണ്ടിട്ടുണ്ടെന്നും കൽക്കി പറയുന്നു.
 
കൽകിയുടെ കറിപ്പ്
 
പ്രിയ അനുരാഗ്, സോഷ്യൽ മീഡിയ സർക്കസ് നിങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കു. സ്ത്രീകളുടെ സ്വാതന്ത്രത്തിന് വേണ്ടി തിരക്കഥകളിലൂടെ പോരാടിയ ആളാണ് നിങ്ങൾ. അവരുടെ അവകാശങ്ങൾക്കായി വ്യക്തി ജീവിതത്തിലും പ്രഫഷണൽ ജീവിതത്തിലും നിങ്ങൾ പോരാടി. ഞാൻ അതിന് സാക്ഷിയാണ്. വ്യക്തിപരവും തൊഴില്‍പരവുമായ ഇടങ്ങളില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും എന്നെ തുല്യയായി കണ്ടിട്ടുണ്ട്.
 
വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങൾക്കായി നിങ്ങൾ നിലകൊണ്ടു.ജോലി സ്ഥലത്ത് സുരക്ഷിതയല്ല എന്ന് തോന്നിയപ്പോള്‍ വിവാഹത്തിന് മുമ്പും നിങ്ങള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. എല്ലാവരും പരസ്പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഈ വിചിത്ര സമയം അപകടകരവും വെറുപുണ്ടാക്കുന്നതുമാണ്. 
 
ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും രാജ്യത്തെയും നശിപ്പിക്കുകയാണ്. വിർച്വൽ മീഡിയക്കപ്പുറം ആരും ശ്രദ്ധിക്കാത്തപ്പോള്‍ പോലും ദയ കാണിക്കുന്നയിടമുണ്ട്, അതിനെ കുറിച്ച് നിങ്ങള്‍ക്ക് നല്ല പരിചയമുണ്ടെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ തുടരുക, ശക്തമായി നിങ്ങള്‍ ചെയ്യുന്ന ജോലി തുടരുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments