Webdunia - Bharat's app for daily news and videos

Install App

അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ച് കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (09:09 IST)
താര സംഘടനയായ അമ്മയില്‍ അംഗത്വം എടുക്കുന്നതിന് താരങ്ങളുടെ തിരക്ക്. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ യുവതാരങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. 22 പേരാണ് നിലവില്‍ അമ്മ അംഗത്തിന് വേണ്ടി അപേക്ഷിച്ചിരിക്കുന്നത്.
 
22 പേര് അപേക്ഷകളില്‍ 12 പേരുടെ അപേക്ഷയാണ് എക്‌സിക്യൂട്ടീവ് അനുമതി നല്‍കിയത്.2,05,000 രൂപയാണ് അമ്മയുടെ അംഗത്വ ഫീസ്. ഇതില്‍ 36000 ജി എസ് ടി ആണ്. 493 പേരുണ്ടായിരുന്ന അമ്മയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടുപേര്‍ മരിച്ചു. കോവിഡിന് ശേഷം ഇത് ആദ്യമായാണ് അമ്മ അംഗത്വം നല്‍കുന്നത്.
 
സംഘടനകളില്‍ അംഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂ എന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാടാണ് ഇത്രയും ആളുകളെ അമ്മ അംഗത്വം എടുക്കുന്നതിന് വേണ്ടി പ്രേരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ഷൈന്‍ നിഗം
തുടങ്ങിയ താരങ്ങളുമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments