Webdunia - Bharat's app for daily news and videos

Install App

എല്ലാവര്‍ഷവും പ്രണവുമായുള്ള വിവാഹ വാര്‍ത്ത വരും : കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
ശനി, 19 ഫെബ്രുവരി 2022 (12:52 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ടെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
 
ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി കല്യാണിയും അണിയറപ്രവര്‍ത്തകരും ലൈവില്‍ വന്നിരുന്നു. താന്‍ പോകാറുള്ള എല്ലാ അഭിമുഖങ്ങളിലും പ്രണവിനെ കുറിച്ചാണ് ചോദിക്കാറുള്ളതെന്നും തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണെന്നും നടി പറയുന്നു.
 
'എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്.അവന്‍ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്'- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ

അടുത്ത ലേഖനം
Show comments