സത്യം പറയാമല്ലോ, ഇന്ത്യൻ 3 ചെയ്യാനാണ് ഇന്ത്യൻ 2 തന്നെ ചെയ്യുന്നത്, മൂന്നാം ഭാഗം അത്രയും ഇഷ്ടമായെന്ന് കമൽ ഹാസൻ

അഭിറാം മനോഹർ
വ്യാഴം, 4 ജൂലൈ 2024 (20:14 IST)
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ  ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതെങ്കിലും ട്രെയ്ലര്‍ ഉള്‍പ്പടെ പുറത്തിറങ്ങിയിട്ടും സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിട്ടില്ല. ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പും സേനാപതി എന്ന കഥാപാത്രത്തിന്റെ പ്രായവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ 2ന്റെ പ്രചാരണപരിപാടിയ്ക്കിടെ താന്‍ ഇന്ത്യന്‍ 2 ചെയ്യാനുള്ള കാരണം ഇന്ത്യന്‍ 3 ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍ഹാസന്‍.
 
ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് ഞാന്‍ സമ്മതിച്ചതിന് പിന്നിലെ ഒരേ ഒരു കാരണം സിനിമയുടെ മൂന്നം ഭാഗമാണ്. ഫസ്റ്റ് ഹാഫാണ് ഇഷ്ടമായത്. രണ്ടാം പകുതിയാണ് ഇഷ്ടമായത് എന്നെല്ലാം ആളുകള്‍ പറയാറില്ലേ അതുപോലെയാണ് ഇത്. ഇന്ത്യന്‍ 3 ആണ് രണ്ടാം പകുതി. സിനിമ ഇറങ്ങാന്‍ 6 മാസം ഇനിയും എടുക്കും എന്ന വിഷമമേ ഉള്ളു. കമല്‍ഹാസന്‍ പറഞ്ഞു.
 
അതേസമയം ഈ മാസം 12നാണ് ഇന്ത്യന്‍ 2 തിയേറ്ററുകളിലെത്തുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കമല്‍ഹാസന് പുറമെ ബോബി സിംഹ,എസ് ജെ സൂര്യ,സിദ്ധാര്‍ഥ്, കാജല്‍ അഗര്‍വാള്‍,കാളിദാസ് ജയറാം, ഗുരു സോമസുന്ദരം,സമുദ്രക്കനി,പ്രിയ ഭവാനി ശങ്കര്‍ എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments