Webdunia - Bharat's app for daily news and videos

Install App

'എനിക്കിപ്പോള്‍ 50 വയസായി'; മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക ഇപ്പോള്‍ ഇങ്ങനെ, ഓര്‍മയില്ലേ കനകയെ ?

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:45 IST)
നടി കനകയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് കനക. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളിലെ കനകയുടെ പ്രകടനം മലയാളികളുടെ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സംഘര്‍ഷഭരിതമായിരുന്നു കനകയുടെ വ്യക്തിജീവിതം. സ്വന്തക്കാര്‍ തന്നെ കനകയെ മനോരോഗിയായി മുദ്രകുത്തി. മരിച്ചുപോയെന്ന് പോലും വാര്‍ത്ത പരന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറം അനുഭവിച്ച കടുത്ത യാതനകളും ദുരിതങ്ങളും തുറന്നു പറയുകയാണ് കനക ഇപ്പോള്‍. സിനിമാലോകത്തേക്ക് മടങ്ങിവരാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നതായി കനക പറയുന്നു. 
 
കനകയുടെ വാക്കുകള്‍ 
 
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30,32 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസായി. ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം വ്യത്യാസമായി. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്താല്‍ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഞാന്‍ പഴഞ്ചനായി. ഞാനിതിനിടയ്ക്ക് പല കാരണങ്ങളും കൊണ്ട് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും പഠിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments