Webdunia - Bharat's app for daily news and videos

Install App

ഫ്ളോപ്പ് സിനിമകൾ പണി തന്നോ? 40 കോടിക്ക് വിവാദ സ്വത്ത് വിൽക്കാനൊരുങ്ങി കങ്കണ

അഭിറാം മനോഹർ
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (12:10 IST)
ബിജെപി എം പി കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലുള്ള തന്റെ ബംഗ്ലാവ് വില്‍ക്കാനൊരുങ്ങുന്നു. 40 കോടി രൂപയാണ് താരം കെട്ടിടത്തീന് ഇട്ടിരിക്കുന്ന മതിപ്പ് വിലയെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) 2020ല്‍ പൊളിച്ചുമാറ്റാനിരുന്ന ബംഗ്ലാവ് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിഷയമായിരുന്നു.
 
കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജ് ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് ഒരു വീഡിയോ ഇട്ടതായി ബോളിവുഡ് ഹംഗാമയാണ് റിപ്പോര്‍ട്ട് ചെയ്തത്. കങ്കനയുടെ നിര്‍മാണ സ്ഥാപനമായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസാണ് ഇതെന്നാണ് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ ബോളിവുഡ് ഹംഗാമ പറയുന്നത്. 40 കോടി രൂപയ്ക്കാണ് വസ്തു വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെയും കങ്കണ പ്രതികരിച്ചിട്ടില്ല.
 
 നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ നടന്നുവെന്ന് ആരോപിച്ചായിരുന്നു 2020ല്‍ ബിഎംസി കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിക്കാന്‍ നീക്കം നടത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും സമീപകാലത്തൊന്നും വിജയസിനിമകള്‍ ചെയ്യാന്‍ കങ്കണയ്ക്ക് സാധിച്ചിട്ടില്ല. തുടര്‍ച്ചയായുള്ള ബോക്‌സോഫീസ് പരാജയങ്ങളാല്‍ ഉണ്ടാക്കിയ കടം തീര്‍ക്കാനാണ് കങ്കണ മുംബൈയിലെ ബംഗ്ലാവ് ഒഴിയാന്‍ ശ്രമിക്കുന്നതെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments