Webdunia - Bharat's app for daily news and videos

Install App

ആടുതോമ എൻ്റെ ഫേവറേറ്റ് കഥാപാത്രം, ഞാനത് തമിഴിൽ റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: കാർത്തി

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (13:31 IST)
മോഹൻലാൽ നായകനായെത്തിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ തൻ്റെ ഫേവറേറ്റ് കഥാപാത്രമാണെന്ന് നടൻ കാർത്തി. വീരുമൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കാർത്തി. മുത്തയ്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
 
ആടുതോമ എന്ന ക്യാരക്റ്റർ എൻ്റെ ഫേവറേറ്റ് കഥാപാത്രമാണ്. സ്ഫടികത്തിൽ തിലകനും മോഹൻലാലിനും ഇടയിൽ നടക്കുന്ന സംഘർഷം എന്നെ വലിയ രീതിയിൽ ആകർഷിച്ചിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ ആ സിനിമ തമിഴിൽ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ പടം സംഭവിച്ചു. ഞാൻ ഈ ചിത്രത്തിൽ റെയ്ബാൻ ഗ്ലാസ് വെച്ചത് സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രത്തിൻ്റെ സ്വാധീനം ഉൾക്കൊണ്ടുകൊണ്ടാണ്. കാർത്തി പറഞ്ഞു.
 
സൂര്യയും ജ്യോതികയും ചേർന്നുള്ള 2ഡി എൻ്റർടൈന്മെൻ്റാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്രഹ്മാണ്ഡ സംവിധായകനായ ഷങ്കറിൻ്റെ ഇളയ മകളായ അതിഥി ശങ്കറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments