Webdunia - Bharat's app for daily news and videos

Install App

വലിയ സ്വപ്‌നങ്ങളോടെ ആദ്യ വിവാഹത്തിനു കാവ്യ ഒരുങ്ങിയത് ഇങ്ങനെ

Webdunia
ശനി, 3 ജൂലൈ 2021 (08:55 IST)
ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് ചിത്രം 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' സൂപ്പര്‍ഹിറ്റായപ്പോള്‍ അതിലെ നടി കാവ്യ മാധവന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാകുകയായിരുന്നു. പിന്നീട് കാവ്യയുടെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി. സ്വപ്‌നസമാനമായ സിനിമ കരിയര്‍ ആയിരുന്നു കാവ്യയുടേത്. എന്നാല്‍, വ്യക്തിജീവിതത്തില്‍ കാവ്യ പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടിവന്നു. അതിലൊന്നാണ് കാവ്യയുടെ ആദ്യ വിവാഹം. 
 
വലിയ സ്വപ്‌നങ്ങളോടെയാണ് കാവ്യ ആദ്യ വിവാഹം കഴിച്ചത്. 2008 ഡിസംബറിലായിരുന്നു അത്. ബിസിനസുകാരനായ നിശാല്‍ ചന്ദ്രയായിരുന്നു കാവ്യയുടെ പങ്കാളി. പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്ത മലയാളികള്‍ വലിയ രീതിയില്‍ ആഘോഷിച്ചു. മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിശാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി. ഈ വിവാഹ വിരുന്നിന് അതീവ സുന്ദരിയായാണ് കാവ്യയെ കാണപ്പെട്ടത്. പ്രശസ്ത ബ്യൂട്ടീഷന്‍ അനില ജോസഫ് ആണ് കാവ്യയെ വിവാഹവിരുന്നിനായി അണിയിച്ചൊരുക്കിയത്. അതിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. നീല സാരിയാണ് വിവാഹ വിരുന്നിന് കാവ്യ അണിഞ്ഞത്. 
 
നിശാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിശാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിശാലുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

അടുത്ത ലേഖനം
Show comments