നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

പ്രിയം സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സനൽ.

നിഹാരിക കെ.എസ്
ബുധന്‍, 25 ജൂണ്‍ 2025 (11:35 IST)
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബൻ ഒരുകാലത്ത് സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. 2000 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമാണ് പ്രിയം. ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ വലിയൊരു ഫാൻ ബേസിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ദീപ നായർ നായികയായെത്തിയ പ്രിയം സംവിധാനം ചെയ്തത് സനൽ ആണ്. പ്രിയം സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സനൽ.
 
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് സനൽ മനസ് തുറന്നത്. കുഞ്ചാക്കോ ബോബനോ‌ടും കു‌ടുംബത്തോടും പ്രിയത്തിന്റെ കഥ പറഞ്ഞിട്ടുണ്ടെന്ന് സനൽ പറയുന്നു. ചാക്കോച്ചന്റെ അച്ഛനാേടാണ് കഥ പറയേണ്ടത്. ആദ്യം ബോധ്യപ്പെടുത്തേണ്ടത് പുള്ളിയെയാണ്. സംവിധായകനെ തിരിച്ചറിയാനുള്ള വഴിയും കൂടിയായിരുന്നു സംവിധായനകനെക്കൊണ്ട് കഥ പറയിക്കുക എന്നത്. പ്രൊഡ്യൂസറും ഡയരക്ടറുമൊക്കെയായിരുന്നല്ലോ ചാക്കോച്ചന്റെ അച്ഛൻ. അങ്ങനെ ഷൂട്ടിം​ഗിലേക്ക് കടന്നു. 
 
കാവ്യയെയായിരുന്നു നായികയായിരുന്നു ആദ്യം തീരുമാനിച്ചത്. കാവ്യ അന്ന് ചന്ദ്രനു​ദിക്കുന്ന ദിക്കിൽ എന്ന സിനിമ കഴിഞ്ഞ് നിൽക്കുകയാണ്. പത്തിലെ പരീക്ഷ വരുന്നതിനാൽ വേറെ പടം കമ്മിറ്റ് ചെയ്യേണ്ട എന്ന് അവർ തീരുമാനിച്ചതാണ്. തീരുമാനം പറയാമെന്ന് പറഞ്ഞു. എന്തോ ആശങ്കയുണ്ട്. കാരണം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്രൊജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ കാവ്യയെ ഉറപ്പിച്ചു. പരീക്ഷ എഴുതാം എന്ന തീരുമാനത്തിൽ അവർ എത്തി.
 
പടം തുടങ്ങേണ്ട ഡേറ്റുമായി. മറ്റൊരു ഓപ്ഷൻ ആ സമയത്തില്ല. ഷൂട്ടിം​ഗ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞിട്ടും നായികയില്ല. തിരുവനന്തപുരം ബേസ് ചെയ്ത് പലർക്കും ഈ വിവരം കൊടുത്തു. അങ്ങനെയാണ് ദീപ നായർ സിനിമയിലേക്ക് എത്തുന്നതെന്നും സംവിധായകൻ പറയുന്നു. അഭിനയിച്ച് പരിചയമില്ലെങ്കിലും നല്ല പ്രകടനം ദീപ നായർ കാഴ്ച വെച്ചെന്നും സനൽ ഓർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments