Webdunia - Bharat's app for daily news and videos

Install App

മഞ്‌ജു വാര്യരുടെ 'കയറ്റം' പുതിയ ഉയരങ്ങളിൽ !

കെ ആര്‍ അനൂപ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (20:39 IST)
സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ബുസാൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തിരഞ്ഞെടുത്തു. 
 
അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് ആണ് ചിത്രത്തിലെ പ്രമേയം. ഹിമാചൽ പ്രദേശിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ജോസഫിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമായ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
 
സനൽ കുമാറിൻറെ ചോല, സെക്സി ദുർഗ തുടങ്ങിയ ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെനീസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചോല പ്രദർശിപ്പിച്ചിരുന്നു. സെക്സി ദുർഗ റോട്ടർഡാം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹിവോസ് ടൈഗർ അവാർഡ് നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കാരെ ആശ്രയിക്കേണ്ട കാലം കഴിഞ്ഞു, ഇനി അവരെ ജോലിയ്ക്കെടുക്കരുത്, ടെക് കമ്പനികളോട് ആവശ്യപ്പെട്ട് ട്രംപ്

സപ്ലൈകോയിൽ തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 31 വരെ വിലക്കുറവ്

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

ചൈനീസ് പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച ഇന്ത്യ

വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments