Webdunia - Bharat's app for daily news and videos

Install App

ഫെബ്രുവരിയിൽ ആകെ ഹിറ്റടിച്ച ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി മാത്രം, ഒന്നരക്കോടി രൂപ മുടക്കി 10,000 രൂപ മാത്രം തിരിച്ചുപിടിച്ച് ലൗ ഡെയ്ൽ

അഭിറാം മനോഹർ
ബുധന്‍, 19 മാര്‍ച്ച് 2025 (17:43 IST)
ഫെബ്രുവരിയിലെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമാണെന്നും 73 കോടി ആകെ മുടക്കിയപ്പോള്‍ തിയേറ്ററില്‍ നിന്നും ആകെ ലഭിച്ചത് 23 കോടി മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയേറ്ററുകളില്‍ നിന്നും കളക്റ്റ് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
 
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മാത്രമാണ് ലാഭത്തോട് ഏകദേശം അടുത്ത് നില്‍ക്കുന്ന സിനിമ. 13 കോടി രൂപ മുടക്കിയ സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് 11 കോടി രൂപ ലഭിച്ചു. 8 കോടി മുതല്‍മുടക്കിലെത്തിയ ബ്രൊമാന്‍സ് 4 കോടി തിയേറ്ററുകളില്‍ നിന്നും നേടി. ഒന്നരക്കോടി രൂപയ്‌ക്കെടുത്ത ലൗ ഡെയ്ല്‍ 10,000 രൂപ മാത്രമാണ് കളക്റ്റ് ചെയ്തത്. ധ്യാന്‍ ശ്രീനിവാസന്‍ സിനിമയായ ആപ് കൈസേ ഹോ എന്ന സിനിമ രണ്ടരകോടി മുതല്‍മുടക്കിലെത്തി 5 ലക്ഷം രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്. ഓരോ സിനിമയുടെയും ബജറ്റും കളക്ഷന്‍ തുകയും അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. തിയേറ്ററുകളില്‍ നിന്നും ലഭിച്ച കളക്ഷനില്‍ നിന്നും വിനോദ നികുതി അടക്കമുള്ള തുക ഓഴിവാക്കിയതിന് ശേഷമുള്ള തിയേറ്റര്‍ നെറ്റ് കളക്ഷനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

അടുത്ത ലേഖനം
Show comments