Webdunia - Bharat's app for daily news and videos

Install App

‘ബോബി’യുടെ ശബ്‌ദത്തിന് അവാര്‍ഡ്; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വിനീത് - ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (16:49 IST)
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് നേടിയിരിക്കുകയാണ് നടന്‍ വിനീത്. അഭിനേതാവ് എന്ന നിലയിലും നർത്തകൻ എന്ന നിലയിലും തൻറെ പ്രതിഭ തെളിയിച്ച താരം അപ്രതീക്ഷിത നേട്ടത്തിൻറെ സന്തോഷത്തിലാണ്. 'ലൂസിഫർ', 'മരക്കാർ', എന്നീ ചിത്രങ്ങൾക്ക് ശബ്ദം നൽകിയതാണ് നടനെ പുരസ്കാരത്തിന് അർഹനാക്കിയത്. മലയാള സിനിമയിലെ നടന വിസ്മയം മോഹൻലാൽ വിനീതിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
 
ലൂസിഫറിൽ വിവേക് ഒബ്രോയിയ്ക്ക് ശബ്ദം നൽകിയത് വിനീത് ആയിരുന്നു. മരക്കാറിൽ അർജുന് വേണ്ടിയാണ് നടൻ ശബ്ദം നൽകിയിരിക്കുന്നത്.
 
അതേസമയം അദ്ദേഹത്തിന്റെ രണ്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡാണ് ഇത്. 2016ൽ മികച്ച കൊറിയോഗ്രാഫറിനുളള സ്റ്റേറ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. 'കാംബോജി' എന്ന ചിത്രത്തിനായിരുന്നു ഈ പുരസ്കാരം. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments