Webdunia - Bharat's app for daily news and videos

Install App

സൂപ്പർസ്റ്റാറുകൾ അല്ലാത്തവർക്കും മലയാള സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നതിന്‍റെ തെളിവാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം: സിനിമ പ്രേക്ഷക കൂട്ടായ്‌മ

അതുല്‍ ജീവന്‍
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (22:10 IST)
പുതിയ തലമുറയ്ക്ക് സിനിമാമേഖലയിലേക്ക് കടന്നു വരാൻ ഏറെ പ്രചോദനമാകുന്നതാണ് അൻപതാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി ചാക്കോ. സൂപ്പർ സ്റ്റാറുകൾ അല്ലാത്തവർക്കും മലയാള സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ വർഷത്തെ അവാർഡ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ബാലചിത്രങ്ങൾ അടക്കം 119 ചിത്രങ്ങൾ ജൂറിയുടെ മുൻപിൽ എത്തി. 71 നവാഗത സംവിധായകരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മലയാള സിനിമയുടെ ചരിത്രം തിരുത്താൻ കഴിയുന്ന സംവിധായകർ ഇതിൽപ്പെടും.

എത് വേഷം കിട്ടിയാലും മികവുറ്റതാക്കുന്ന സുരാജ് വെഞ്ഞാറംമൂട്, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവർ മലയാള സിനിമയുടെ നട്ടെല്ലുകളാണ്. കനി കുസൃതി, അന്ന ബെൻ, പ്രിയംവദ കൃഷ്ണൻ, സ്വാസിക വിജയ് എന്നിവർ മലയാള സിനിമയുടെ പുതിയ വാഗ്ദാനങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ദേശീയ - അന്തര്‍ദ്ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നു. 
 
വാസന്തി, കെഞ്ചിര തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടില്ലെങ്കിലും ഫെസ്റ്റിവലുകളിൽ നേരത്തെ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. കഥകളുടെ പുതുമതന്നെയാണ് കഴിഞ്ഞ വർഷത്തെ ചിത്രങ്ങളിൽ പലതും വിജയം നേടാൻ കാരണം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, മൂത്തോൻ, കുമ്പളങ്ങി നൈറ്റ്സ്, തൊട്ടപ്പൻ, ഉയരെ, വൈറസ്, ഹെലൻ, ഫൈനൽസ്, തെളിവ്, തണ്ണീർമത്തൻ ദിനങ്ങൾ എന്നിവ മികച്ച സിനിമകളിൽപ്പെടും.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എ ഡി ഗിരീഷ്, നജീം ഇർഷാദ്, 
മധു സി.നാരായണൻ, ഷാഹുൽ അലിയാർ, റഹ്മാൻ ബ്രദേഴ്സ്,
 മനോജ് കാന തുടങ്ങിയവർ മലയാള സിനിമയുടെ ഭാവിയിലെ വാഗ്ദാനങ്ങളിൽപ്പെടും.

വിജയ് പി നായർ, കാതറിൻ, ബാസുദേവ് സജീഷ് മാരാർ, സജേഷ് രവി, സുഷിൻ ശ്യാം, കിരൺദാസ്, വിനീത് രാധാകൃഷ്ണൻ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവര്‍ ഈ അവാർഡ് പ്രഖ്യാപനത്തിലൂടെ അംഗീകരിക്കപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments