Webdunia - Bharat's app for daily news and videos

Install App

"അമ്മ സുന്ദരിയാണല്ലോ, അമ്മയെ പോലെ സൗന്ദര്യമില്ല" ശരീരഭാരത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ ഒരുപാട് പരിഹസിക്കപ്പെട്ടു: ഖുശ്ബുവിൻ്റെ മകൾ പറയുന്നു

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (19:21 IST)
ബാല്യകാലം മുതൽ താൻ നേരിടുന്ന പരിഹാസങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടി ഖുശ്ബുവിൻ്റെയും നടനും സംവിധായകനുമായ സുന്ദർ സിയുടെയും മകൾ അനന്തിത. സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ അമ്മയുമായി താരതമ്യം ചെയ്ത് താൻ പരിഹസിക്കപ്പെടുന്നുവെന്ന് അനന്തിത പറഞ്ഞു.
 
താരകുടുംബത്തിൽ അംഗമായതിനാൽ ഞാൻ എല്ലാകാലവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് നല്ലതും ചീത്തതുമായ വശമുണ്ട്. ഇത് രണ്ടും ഞാൻ അനുഭവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ ചെറുപ്പം മുതൽ സജീവമാണ്. എന്നാൽ അവിടെ ശരീരഭാരത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ ഞാൻ ഒരുപാട് പരിഹസിക്കപ്പെട്ടു. അമ്മ സുന്ദരിയാണല്ലോ, അമ്മയെ പോലെ സൗന്ദര്യമില്ല എന്നിങ്ങനെ അമ്മയുമായി താരതമ്യം ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.
 
ശരീരഭാരം കുറച്ചതിന് ശേഷവും ആളുകൾ പരിഹസിച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ശരീരഭാരം കുറച്ചതെങ്കിലും തന്നിലുണ്ടായ മാറ്റം പ്ലാസ്റ്റിക് സർജറി കൊണ്ടാണെന്ന് ആളുകൾ പറഞ്ഞു. വർഷങ്ങളായി ഇത്തരം മോശം കാര്യങ്ങൾ കേൾക്കുന്നതിൽ ആളുകളുടെ മോശം അഭിപ്രായങ്ങളിൽ ഇപ്പോൾ പ്രശ്നം തോന്നാറില്ലെന്നും അനന്തിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments