Webdunia - Bharat's app for daily news and videos

Install App

തൊണ്ണൂറുകളുടെ അവസാനം,കേബിള്‍ ടിവിക്കാര്‍ മാസപ്പിരിവ് തുടങ്ങിയ സമയം,കെകെയുടെ ആരാധകനായ നടന്‍ സാജിദ് യാഹിയ !

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂണ്‍ 2022 (14:57 IST)
പ്രശസ്ത ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.
 
സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
 
തൊണ്ണൂറുകളുടെ അവസാനത്തില്‍ ,കേബിള്‍ ടിവിക്കാര്‍ മാസപ്പിരിവ് തുടങ്ങിയ സമയത്ത് കുറേ നാളത്തെ ആഗ്രഹത്തിന് ശേഷം വീട്ടില്‍ കേബിള്‍ കണക്ഷന്‍ കിട്ടി .. 5 മണിക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ആദ്യം ഓണ്‍ ചെയ്യുന്നത് ടി വി യാണ് പിന്നെയാണ് കുളി .. Mtv യില്‍ അപ്പൊ നിഖില്‍ ചിന്നപ്പ പുതിയ പാട്ടുകളെ ലോകത്തിന്റെ എല്ലാ മൂലയില്‍ നിന്നും തൂത്തുകൂട്ടികൊണ്ടുവന്ന് കേള്‍പ്പിക്കും ! പാട്ട് എതാണ് എന്ന് പോലുമറിയാത്ത , ഏറ്റുപാടാന്‍ അറിയാത്ത, പരിചയമില്ലാത്ത ഭാഷകള്‍ , റാപ്പുകള്‍ , പ്രയോഗങ്ങള്‍ , ചീത്തവിളികള്‍ , അതിനിടയില്‍ look at this new kid on the block ,guys this one needs a strong attention ,desi Brayan Adams! here is KK with his debut album 'PAL' പിന്നെ അവിടെ നിന്ന് ആ പാട്ട് നിര്‍ത്താതെ കേട്ടിട്ടുണ്ട് , കുറെ തവണ പാടിയിട്ടുമുണ്ട് ... ഒരിക്കല്‍ അല്‍പ്പം പൈസ കയ്യില്‍ വന്നപ്പോ എറണാകുളം പോയി മ്യൂസിക് വേള്‍ഡ് എന്ന ഷോപ്പില്‍ നിന്ന് PAL ഇന്റെ കാസ്സറ്റ് വാങ്ങി... അപ്പൊ മുതല്‍, മലയാളി ആണ് എന്നറിഞ്ഞമുതല്‍, ലെസ്ലി ലൂയിസ്സ് പ്രൊഡക്ഷനില്‍ ആണ് എന്നറിഞ്ഞത് മുതല്‍ നിങ്ങളോട് ഒരു ഇഷ്ട്ടമുണ്ട് , നിങ്ങളുടെ ശബ്ദത്തിന്റെ ത്രോ ,ഡെപ്ത് ,റേഞ്ച് , എല്ലാത്തിനെക്കുറിച്ചും അറിയാവുന്നപോലെയൊക്കെ ആരോടൊക്കെയോ കുറെ തവണ പറഞ്ഞിട്ടുമുണ്ട് . ചപ്പ ചപ്പ മുതല്‍ , ഉയിരിന്നുയിരെ വരെ .. തടപ് തടപ് മുതല്‍ കല്‍ കി ഹി ബാത്ത് വരെ ... KK ' Kal Miljaaye , tho hogi Khush-Naseebi ' 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments