Webdunia - Bharat's app for daily news and videos

Install App

കൊങ്കണ സെൻ സർമയും രൺവീർ ഷൂരിയും വിവാഹമോചിതരായി, മകന്റെ സംരക്ഷണത്തിൽ തുല്യാവകാശം

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (14:50 IST)
ബോളിവുഡ് താരദമ്പതികളായ കൊങ്കണ സെൻ സർമയും രൺവീർ ഷൂരിയും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. എട്ട് വയസുകാരൻ മകൻ ഹാറൂണിന്റെ സംരക്ഷണത്തിൽ രണ്ട് പേർക്കും തുല്യ അവകാശമാണ് കോടതി നൽകിയത്.
 
2010ലായിരുന്നു കൊങ്കണയും രൺവീർ ഷൂരിയും വിവാഹിതരായത്. 2011ൽ ഇവർക്ക് ഹാരൂൺ എന്ന പേരുള്ള മകൻ ജനിച്ഛു.2015 ൽ‍ അകന്ന് ജീവിക്കാൻ തുടങ്ങിയ ഇരുവരും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്.
 
2015ൽ തന്നെ ഇരുവരും വേർപിരിഞ്ഞ കാര്യം കൊങ്കണ വ്യക്തമാക്കിയിരുന്നു.വേർപിരിയുന്നുവെങ്കിലും മകന്റെ സംരക്ഷണം ഒരുപോലെ നോക്കാനും സുഹൃത്തുക്കളായി തുടരാനുമായിരുന്നു ഇരുവരുടെയും തീരുമാനം.
ട്രാഫിക് സി​ഗ്നൽ, മിക്സഡ് ഡബിൾസ്, ആജാ നച്ച്ലേ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്ന് കയറി; മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി

കാലില്‍ നായയുടെ നഖം കൊണ്ട് പോറിയത് കാര്യമാക്കിയില്ല; ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം: കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

അടുത്ത ലേഖനം
Show comments