Webdunia - Bharat's app for daily news and videos

Install App

അടൂർ ഭാസിയിൽ നിന്ന് മോശം അനുഭവം, വർഷങ്ങൾക്ക് മുൻപേ ലൈംഗിക അതിക്രമണത്തിനെതിരെ ശബ്‌ദമുയർത്തിയ കെപിഎ‌‌സി ലളിത

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (13:07 IST)
തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരായി ലോകമെങ്ങും ഉയർന്നു വന്ന ക്യാമ്പയിനാണ് മീടു ക്യാമ്പയിൻ. ലോകമെങ്ങും മീടുവിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട മോശം അനുഭവങ്ങ‌ൾ തുറന്ന് പറഞ്ഞ് രംഗത്തെത്തി.
 
എന്നാൽ മീടു ക്യാമ്പയിനുകൾക്ക് ഏറെ മുൻപ് തനിക്ക് നേരിട്ട ലൈംഗിക അതിക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നടിയാണ് കെപിഎസി ലളിത. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടെന്ന് അറിയപ്പെടുന്ന അടൂര്‍ ഭാസിയില്‍ നിന്നുമാണ്  തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് ലളിത പറയുന്നു.അന്ന് നിലവിലുണ്ടായിരുന്ന  സിനിമാ സംഘടനായായ ചലചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്. അടൂർ ഭാസിക്കെതിരെ പരാതി നൽകാൻ നീയാര് എന്ന് ചോദിച്ചെത്തിയ ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് ലളിത ഒരിക്കൽ പൊട്ടിത്തെറിക്കുക കൂടി ചെയ്‌തു.
 
നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് ഉമ്മറിന്‍റെ മുഖത്ത് നോക്കി ലളിത അന്ന് പറഞ്ഞത്. സംഭവത്തെ തുടർന്ന് അടൂർ ഭാസി ഇടപെട്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കെപിഎസി ലളിത പിന്നീട് മനസ്സ് തുറന്നു. അടൂർ ഭാസിക്ക് വഴങ്ങാത്തതിനെ തുടർന്ന് ഒരുപാട് തവണ അപമാനിക്കപ്പെട്ടു. ഇത് സഹിക്കാൻ വയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിന് പരാതി നൽകിയതെന്നും ലളിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments