Webdunia - Bharat's app for daily news and videos

Install App

മുഖംമൂടിയുമായി കുഞ്ചാക്കോ ബോബൻ, 'നിഴൽ' ഫസ്റ്റ് ലുക്ക് എത്തി !

കെ ആര്‍ അനൂപ്
തിങ്കള്‍, 2 നവം‌ബര്‍ 2020 (12:59 IST)
കുഞ്ചാക്കോ ബോബൻ - നയൻതാര ടീമിൻറെ നിഴൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന പോസ്റ്റർ 32 സംവിധായകർ ചേർന്നാണ് പുറത്തിറക്കിയത്. ഫാസിൽ, സിബി മലയിൽ, അനിൽ രാധാകൃഷ്ണൻ മേനോൻ, സുഗീത്, ഷാഫി, ലാൽ ജോസ്, രഞ്ജിത്ത് ശങ്കർ, എബ്രിഡ് ഷൈൻ, മഹേഷ് നാരായണൻ തുടങ്ങിയ സംവിധായകർ പോസ്റ്റർ പങ്കുവെച്ചു.
 
കറുത്ത മുഖംമൂടി ധരിച്ചാണ് നടനെ പോസ്റ്ററിൽ കാണാനാകുക. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. 
 
അതേസമയം ജിസ് ജോയിയുടെ മോഹൻ കുമാർ ഫാൻസ്, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും കുഞ്ചാക്കോ ബോബൻ പൂർത്തിയാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments