Webdunia - Bharat's app for daily news and videos

Install App

ആസിഫ് അലി-സണ്ണി വെയ്ന്‍ ടീമിന്റെ 'കുറ്റവും ശിക്ഷയും' റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:51 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഇക്കഴിഞ്ഞ ജൂലൈ 2ന് തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ വരുന്നു.ഇന്ന് വൈകുന്നേരം 6 മണിക്ക് ട്രെയിലര്‍ പുറത്തുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അലന്‍സിയര്‍ ലെ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കസാര്‍ഗോഡില്‍ നടന്ന ഒരു ജ്വല്ലറി മോഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ അഞ്ചു ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുകാരനും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments