Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് വേണ്ടി മൂന്ന് കഥകൾ കയ്യിലുണ്ട്, വിളിക്കാൻ പേടി: ലാജോ ജോസ്

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (14:26 IST)
മിസ്റ്ററി -ക്രൈം- ത്രില്ലർ നോവലുകളിലൂടെ എഴുത്തിന്റെ ലോകത്ത് പ്രശസ്തനായ ആളാണ് ലാജോ ജോസ്. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ലാജോ ജോസ് ആണ്. ഇപ്പോഴിതാ, മമ്മൂട്ടിക്ക് വേണ്ടി മൂന്ന് കഥകൾ തന്റെ കയ്യിൽ ഉണ്ടെന്നും എന്നാൽ, അദ്ദേഹത്തെ വിളിക്കാൻ പേടിയാണെന്നും പറയുകയാണ് ലാജോ ജോസ്. എന്നെങ്കിലും മമ്മൂക്ക തന്നെ ഇങ്ങോട്ട് വിളിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ലാജോ പറഞ്ഞു.
 
'മമ്മൂട്ടിക്ക് വേണ്ടി എഴുതി പൂർത്തിയാക്കിയ ഒരു തിരക്കഥ ഉണ്ട്. അതിൽ മമ്മൂക്ക ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. മമ്മൂട്ടിയുടെ സൂഷ്മാഭിനയം മാത്രമാണ് ആ തിരക്കഥയിലുള്ളത്. എന്താണ് പ്ലോട്ടെന്നോ കഥാപാത്രത്തിന്റെ സവിശേഷത എന്തെന്നോ ഞാൻ പറയുന്നില്ല. പറഞ്ഞ് കഴിഞ്ഞാൽ, അത് കേട്ട് ആരെങ്കിലും അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ പിന്നെ എനിക്ക് അത് ചെയ്യാൻ കഴിയില്ല. എന്നെങ്കിലും മമ്മൂക്ക വിളിക്കുമെന്ന് കരുതി കാത്തിരിക്കുകയാണ്.
 
ഞാനൊരു മമ്മൂട്ടി ഫാനാണ്. എന്റെ മമ്മി മമ്മൂക്ക ഫാൻ ആയിരുന്നു. മമ്മി മമ്മൂക്കയുടെ ചിത്രങ്ങൾ മാത്രമായിരുന്നു കണ്ടിരുന്നത്. അങ്ങനെ ചെറുപ്പം മുതൽ ഞാനും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഫാനായി', ലാജോ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാംസങ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് : 43 കാരൻ പിടിയിൽ

ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് എതിരെ രണ്ട് അപരന്മാരും

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments