ആസിഫിന് ഭ്രമയുഗം നഷ്ടമായത് പോലെ നല്ലൊരു സിനിമ എനിക്കും പോയിട്ടുണ്ട്: അർജുൻ അശോകൻ

അഭിറാം മനോഹർ
ബുധന്‍, 21 ഫെബ്രുവരി 2024 (21:10 IST)
Arjun Ashokan
മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷമെത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പരീക്ഷണമായിരുന്നു മമ്മൂട്ടി ചിത്രമായ ഭ്രമയുഗം. ഭൂതകാലത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ സിനിമയെന്ന നിലയില്‍ റിലീസിന് മുന്‍പ് തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം വലിയ പ്രശംസയാണ് സിനിമയ്ക്കും അതിനകത്തെ അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്.
 
ചിത്രത്തില്‍ പ്രധാനമായും 3 കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. മമ്മൂട്ടി,അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളാണ് സിനിമയിലേത്. ഇതിലെ അര്‍ജുന്‍ അശോകന്‍ ചെയ്ത കഥാപാത്രമായി ആദ്യം തെരെഞ്ഞെടുത്തത് ആസിഫ് അലിയെ ആയിരുന്നെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അത് അര്‍ജുനിലേക്ക് എത്തുകയായിരുന്നു. ഭ്രമയുഗത്തിലെ വേഷം നഷ്ടമായത് ആസിഫിന് വലിയ നഷ്ടമാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
 
എന്നാല്‍ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണെന്നും തനിക്കും അത്തരത്തില്‍ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്യേണ്ടിയിരുന്ന ഒരു കഥാപാത്രം നഷ്ടമായിട്ടുണ്ടെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു. ഹോം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണത്. സിനിമ പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടിയത്. എന്നാല്‍ അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. ഇക്കാര്യങ്ങളില്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. പടം നന്നായി വര്‍ക്കായി.എല്ലാവര്‍ക്കും ഇഷ്ടമായി. അത് പോയെന്ന് കരുതി ടെന്‍ഷനടിച്ച് ഇരിക്കാനാവില്ലല്ലോ അടുത്ത പടത്തില്‍ പിടിക്കാമെന്നാണ് കരുതുക. അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

അടുത്ത ലേഖനം
Show comments